Thursday, November 5, 2026
Homeകേരളംഈ വർഷത്തെ ബി.ടെക് ഫലം വന്നപ്പോൾ ഏറ്റവും മുന്നിൽ വന്നിരിക്കുന്നത് പൂജപ്പുര എൽ ബി എസ്...

ഈ വർഷത്തെ ബി.ടെക് ഫലം വന്നപ്പോൾ ഏറ്റവും മുന്നിൽ വന്നിരിക്കുന്നത് പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് എന്ന് ആർ ബിന്ദു.

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ ഈ വർഷത്തെ ബി.ടെക് ഫലം വന്നപ്പോൾ ഏറ്റവും മുന്നിൽ വന്നിരിക്കുന്നത് പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജാണ്. 87.46 ശതമാനം വിജയത്തോടെ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 130 കോളേജുകളിൽ ഒന്നാമതെത്തിയ വനിതാ എഞ്ചിനീയറിംഗ് കോളേജിൻ്റെ നേട്ടം സാങ്കേതികവിദ്യാ പഠനരംഗത്തെ സ്ത്രീശാക്തീകരണത്തിൽ നാം കൈവരിച്ച പൊൻതൂവലാണ്.

83.44 ശതമാനം വിജയത്തോടെ മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാമതും, 83.42 ശതമാനം വിജയത്തോടെ തിരുവനന്തപുരം സി ഇ ടി മൂന്നാം സ്ഥാനത്തുമാണ് പരീക്ഷാഫലത്തിൽ. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് 73.82 ശതമാനത്തോടെ പന്ത്രണ്ടാം സ്ഥാനത്തും തിരുവനന്തപുരത്തെ ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് 72.78 ശതമാനം വിജയത്തോടെ പതിനാറാം സ്ഥാനത്തുമുണ്ട്.

മികച്ച വിജയം നേടിയ എല്ലാ കലാലയങ്ങൾക്കും നേട്ടത്തിനു പിന്നിലെ കൈകളായ അധ്യാപക-അനധ്യാപക സമൂഹത്തിനും എൻ്റെ അഭിനന്ദനങ്ങൾ!

രണ്ടര ദശാബ്ദം പിന്നിട്ടു രജതജൂബിലിയിലേക്ക് കടക്കുന്ന
എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൻ്റെ നേട്ടത്തെ പ്രത്യേകം എടുത്തു പറയുന്നത് പെൺകുട്ടികളുടെ കലാലയം എന്ന നിലയ്ക്കു തന്നെയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ആകർഷകങ്ങളായ മുന്നേറ്റങ്ങൾ പഠനേതര പ്രവർത്തനങ്ങളിലും പ്ലേസ്മെൻ്റ് അടക്കമുള്ളവയിലും ഈ വനിതാ കലാലയം കൈവരിച്ചിരുന്നു. അധ്യാപകരാർജ്ജിച്ച പത്തിലധികം പേറ്റന്റുകൾ, എല്ലാ പ്രോഗ്രാമുകൾക്കും നേടിയ എൻ ബി എ അക്രെഡിറ്റേഷൻ (ഇതിൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് കോളേജ് ആണ് എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ്), സംസ്ഥാന സർക്കാരിന്റെ സ്മാർട്ട്‌സിറ്റി പോലുള്ള പ്രൊജക്ടുകളിലും വിവിധ കൺസൾട്ടൻസി പ്രൊജെക്ടുകളിലുമുള്ള പങ്കാളിത്തം എന്നിവ ഉദാഹരണം.

ശാസ്ത്ര സാങ്കേതിക മേഖലകളിൽ കേരളത്തിന്റെ വനിതാ മുന്നേറ്റമായി അടയാളപ്പെടുത്തപ്പെട്ട, വിദ്യാർത്ഥികളും ചേർന്ന് രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ വനിത നിർമ്മിത ഉപഗ്രഹ പേലോഡ് ആയ വീസാറ്റ് ഉപഗ്രഹത്തിൻ്റെ വിക്ഷേപണം ഈ വനിതാ കലാലയത്തിൻ്റെ അക്കാദമിക് യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലായിരുന്നു. വിദ്യാർത്ഥികൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ സാറ്റലൈറ്റായിരുന്നു ഐഎസ് ആർഒയിൽ നിന്നു വിക്ഷേപിച്ച വീസാറ്റ്. വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റും ആയിരുന്നു അത്.

ഇങ്ങനെ, സ്ത്രീ മുന്നേറ്റത്തിൽ കുതിപ്പുതീർക്കുന്ന കലാലയമാണ് മികവിൻ്റെ മറ്റൊരു പടിവാതിൽ തുറന്നിരിക്കുന്നത്. അതിനെൻ്റെ പ്രത്യേകം സ്നേഹാശ്ലേഷങ്ങൾ! എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ് ബുക്ക്‌ പേജിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ