Wednesday, November 4, 2026
Homeഇന്ത്യപട്‌നയിൽ അഭിഭാഷകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

പട്‌നയിൽ അഭിഭാഷകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

പട്‌നയിൽ അഭിഭാഷകനായ ജിതേന്ദ്ര സിങ്ങ് മല്‍ഹോത്ര(58) ആണ് മരിച്ചത്. പട്‌നയിലെ സുല്‍ത്താന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചായകുടിച്ച് മടങ്ങുന്നതിനിടെ അക്രമികള്‍ മല്‍ഹോത്രക്ക് നേരെ വെടിയുയര്‍ത്തുകയായിരുന്നു എന്ന് പട്‌ന ഈസ്റ്റ് എസ് പി പരിടചയ് കുമാര്‍ അറിയിച്ചു.

വെടിയേറ്റ മല്‍ഹോത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പട്‌ന സിറ്റി എ എസ് പി അതുലേഷ് ത്സാ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

അതേസമയം, ദില്ലിയിൽ വഴിയോരത്ത് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ കാർ പാഞ്ഞുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ എട്ടു വയസുള്ള പെൺകുട്ടി ഉൾപ്പെടെ ഉണ്ടായിരുന്നു .

ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെ വെള്ള ഓഡി കാർ കയറിയിറങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കാർ ഒരു ട്രക്കിൽ ഇടിച്ചു. രാജസ്ഥാൻ സ്വദേശികളായ ലാധി (40), മകൾ ബിമല (8), ഭർത്താവ് സബാമി (ചിർമ) (45), രാം ചന്ദർ (45), ഭാര്യ നാരായണി (35) എന്നിവർക്കാണ് പരിക്കേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ