Thursday, October 8, 2026
Homeകേരളംആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരുടെ ശ്രമം നടക്കുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരുടെ ശ്രമം നടക്കുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്.പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ. അദ്ദേഹം അതിന് തയ്യാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന മന്ത്രി സജി ചെറിയാന്റെ മറുപടിയിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു. വിവാദത്തിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹം തന്നെ പറഞ്ഞു 2019 ലെ കാര്യമാണ് അത് എന്നും വീണാ ജോർജ് മറുപടി നൽകി.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പറഞ്ഞിരുന്നു.

2019 ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ തന്നെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നും അവിടെ 14 ദിവസം ബോധമില്ലാത്ത അവസ്ഥയില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ