Friday, November 20, 2026
Homeകേരളംതെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടന്നു

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടന്നു

വടശ്ശേരിക്കര: അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം അഖിലഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ചെറുകാവ് ദേവി ക്ഷേത്ര ഹാളിൽ നടന്നു.

ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ ഇതര വിഭാഗം ജനതയുടെയും നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ആദരണീയനായ വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞ തെന്നല ബാലകൃഷ്ണപിള്ള എന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഡി വിജയകുമാർ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ മേഖലയിലും പൊതുരംഗത്തും സമാധാനം പുലർത്തുവാൻ തെന്നല ബാലകൃഷ്ണപിള്ളയുടെ പ്രവർത്തന മികവുകൊണ്ട് സാധിച്ചതായും അദ്ദേഹം പറഞ്ഞു .അയ്യപ്പ സേവാസംഘം വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനറൽ സെക്രട്ടറി ഡി വിജയകുമാർ.

അയ്യപ്പ സേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡണ്ട് വി കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു .ദേശീയ സെക്രട്ടറി പ്രസാദ് ,സംസ്ഥാന സമിതി അംഗം ഷാജി ചെങ്ങന്നൂർ, പിആർ ബാലൻ, കെ ആർ സോമരാജൻ, ആർ കെ ഉണ്ണിത്താൻ, മനോജ് കോഴഞ്ചേരി, ഗോപൻ പുല്ലാട്, ശിവദാസ കൈമൾ എന്നിവർ സംസാരിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ