(അശ്വതി, ഭരണി കാര്‍ത്തിക “1” )
ഏരീസ് (Arise – മേടം രാശി)
മുമ്പ് ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങൾ മാറി ആഗ്രഹ സാഫല്യം നേട്ടങ്ങള്‍ എന്നിവ തീര്‍ച്ചയായും ഉണ്ടാകും, ആരോഗ്യകരമായി ജീവിക്കുവാൻ സാധിക്കും
(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):
അസൂയക്കാര്‍ ധാരാളമുണ്ടാകും, വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, നെഗറ്റീവ് എനര്‍ജി വരാതെ ശ്രദ്ധിക്കണം, മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് ഊർജ്ജസ്വലതയോടെയിരിക്കണം.
(മകയിരം”3,4″,തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):
കുടുംബ കലഹം മാറ്റി ജീവിതം സ്വസ്ഥമായി കൊണ്ട് പോകാൻ ശ്രമിക്കണം, കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്, ഒരു കാര്യം ചിന്തിക്കുമ്പോള്‍ പലവട്ടം ചിന്തിച്ചേ തീരുമാനമെടുക്കാവൂ.
(പുണര്‍തം “4”,പൂയം ,ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)
ധന ചിലവു കൂടാന്‍ സാധ്യത, മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.
(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)
തൊഴില്‍ പരമായി നല്ല അവസരങ്ങള്‍ക്ക് സാധ്യത. ഉത്സാഹം നിറഞ്ഞ ദിവസം, അവസരങ്ങള്‍ ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുവാനും
തടസങ്ങളെ അതിജീവിച്ചു കാര്യങ്ങള്‍ നടത്തുവാനും കഴിയും.
കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)
വിദേശ യാത്രയ്ക്കു അനുമതി ലഭിക്കും, ഉപരിപഠനത്തിന് സാധ്യതയുണ്ട്, ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും കാണുന്നു, ശത്രുക്കളെ കൊണ്ടുള്ള ദോക്ഷം മാറ്റാന്‍ ഈശ്വരാധീനം വർദ്ധിക്കണം.
തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)
ജോലിസ്ഥലത്തും ബിസ്സിനസ്സിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹ യോഗവും സാമ്പത്തിക ഉയര്‍ച്ചയും ലഭിക്കും, ഇന്നേ ദിവസം ഭാഗ്യങ്ങള്‍ വാരിക്കോരി തരികയും അവിചാരിതമായ അവസരങ്ങള്‍ വന്നു ചേരുകയും ചെയ്യും.
വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)
ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായിദൂരയാത്രകള്‍, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ധനു (മൂലം,പൂരാടം,ഉത്രാടം”1″ )
(Sagittarius – ധനു രാശി):
വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയും ജോലിസാധ്യതയും, വിവാഹം സന്താന ലാഭം സാമ്പത്തിക ഉയര്‍ച്ച എന്നിവയ്ക്ക് സാധ്യതയുണ്ട്, ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.
മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):
പ്രതീക്ഷിക്കാത്ത സമയത്ത് ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ലഭിക്കും, വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, സഹോദരങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.
കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)
ബിസ്സിനസ്സില്‍ നേട്ടമുണ്ടാകും വീട്ടിലും ഓഫീസിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധു സമാഗമം, സര്‍വ്വകാര്യ വിജയം.
(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)
അന്യ സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, അമിതാവേശവും എടുത്തു ചാട്ടവും ഒഴിവാക്കുക, ജോലി സംബന്ധിച്ച് ദൂര യാത്ര വേണ്ടി വരും, ആരോഗ്യ പ്രശ്നങ്ങള്‍, ധനപരമായി ദുരിതം, അസൂയക്കാര്‍ ധാരാളമായി ഉണ്ടാകും.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.