സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 320 രൂപയുടെ ഇടിവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. 40 രൂപ കുറഞ്ഞ് ഗ്രാമിന് 13,675 രൂപയിലും എത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ ഇന്നലെ സ്വർണത്തിന് പവന് 1,09,720 രൂപയായിരുന്നു നൽകേണ്ടത്. ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം ചൊരിഞ്ഞുള്ള വിലകളാണ് അടുത്തകാലത്തായി സ്വർണവിപണിയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആളുകൾ കൂടുതലായി സ്വർണം വാങ്ങാനായി എത്തുന്നുമുണ്ട്.
ആഭരണങ്ങൾ വാങ്ങിക്കണമെങ്കിൽ പണിക്കൂലി, ജിഎസ്ടു, ഹോൾമാർക്കിങ് ചാർജ് തുടങ്ങി വിവിധ നിരക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള വില വേണം നൽകാൻ. നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 1.20 ലക്ഷം രൂപയോളം നൽകണം.
ക്രൂഡ് ഓയിൽ വിലയിൽ സംഭവിക്കുന്ന വർധനവാണ് സ്വർണവില കുറയുന്നതിന്റെ പ്രധാന കാരണം. ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ മൂല്യം വർധിക്കും. ഇത് സ്വർണത്തിന്മേലുള്ള ചെലവ് വർധിക്കാനും വിലയിടിയാനും കാരണമാകുന്നു.
സ്വർണത്തിനെ ഒരു നിക്ഷേപമായാണ് ആളുകൾ കാണുന്നത്. അതുകൊണ്ട് തന്നെ മലയാളികൾ കൂടുതലും കൈയിൽ പണം വന്നാൽ സ്വർണം വാങ്ങി വയ്ക്കാറാണ് പതിവ്. അത്തരത്തിൽ ഉള്ളവർക്കും വിവാഹപാർട്ടികൾക്കും ആശ്വാസമായ ആഴ്ച്ചയാകുമോ ഇനി വരാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.



