Friday, April 17, 2026
Homeകേരളംവായനോത്സവം സംഘടിപ്പിച്ചു

വായനോത്സവം സംഘടിപ്പിച്ചു

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വായനാലോകത്ത് വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. മലയാളികള്‍ ഉള്ളകാലം വരെ അദ്ദേഹത്തിന്റെ ഓര്‍മ നിലനില്‍ക്കും. വായിക്കാനും പഠിക്കാനും കിട്ടുന്ന അവസരം പാഴാക്കാത്തവരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്നും എം പി പറഞ്ഞു. പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ സഹരണത്തോടെയാണ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. എസ് സി ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ്, സെക്രട്ടറി സി. കെ. നസീര്‍, ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ് നായര്‍, കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലി ദിലീപ്, എഡിഎം ബി. ജ്യോതി, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, ആറന്മുള എ ഇ ഒ മല്ലിക, മഠാധിപ മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ശ്രീജ, ഹെഡ്മാസ്റ്റര്‍ എ. വി. മാധവന്‍കുഞ്ഞ്, പി റ്റി എ പ്രസിഡന്റ് സി ജി പ്രദീപ് കുമാര്‍, സെക്രട്ടറി വി. ജ്യോതിഷ് ബാബു, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ വിദ്യാ വിജയന്‍, മലയാളം ക്ലബ് കണ്‍വീനര്‍ ഗംഗാ ജി പണിക്കര്‍, ക്വിസ് മാസ്റ്റര്‍ ബിനു വി കുറുപ്പ്, എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് അംഗങ്ങള്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com