Friday, April 17, 2026
Homeകേരളംഅക്ഷരഗുരു കവിയൂർ അനുസ്മരണവും പുരസ്കാര - ആദര സമർപ്പണവും

അക്ഷരഗുരു കവിയൂർ അനുസ്മരണവും പുരസ്കാര – ആദര സമർപ്പണവും

സൗമി മട്ടന്നൂർ, സെക്രട്ടറി,

കണ്ണൂർ : കലാ-സാഹിത്യ- സാമൂഹിക- സാംസ്കാരിക – ജീവകാരുണ്യ രംഗത്ത് കണ്ണൂരിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന അക്ഷരഗുരു കവിയൂർ രാഘവൻ്റെ ഒന്നാം ചരമവാർഷികാചരണവും പുരസ്കാര – ആദര സമർപ്പണവും സംഗീതകലാക്ഷേത്രം ഹാളിൽ മെയ് 31 ന് വൈകു. 3 മണിക്ക് രജിസ്ട്രഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അനുസ്മരണ പ്രഭാഷണം നടത്തും. ഉത്തര കേരള കവിത സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ മലബാർ റൈറ്റേഴ്സ് ഫോറം കൺവീനർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിക്കും.

സിഎൽ ജോസിന് കലാശ്രേഷ്ഠ ( നാടകകല), സലീം സന്ദേശം ചൗക്കിക്ക് കർമ്മരത്ന (ജീവകാരുണ്യം), ശ്രീജ സുനിലിന് കാവ്യപ്രതിഭ (സാഹിത്യം) പുരസ്കാരങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. കണ്ണൂരിലെ കലാ- സാഹിത്യ- സാംസ്കാരിക രംഗത്തെ മുതിർന്ന വ്യക്തിത്വങ്ങളായ ടികെഡി മുഴപ്പിലങ്ങാട്, ഡോ. എൻകെ ശശീന്ദ്രൻ, ശേഖർജി, കലാമണ്ഡലം വനജ, കണ്ണൂർ സരസ്വതി, വികെ ഭാസ്കരൻ മാസ്റ്റർ, കെ പത്മനാഭൻ മാസ്റ്റർ, പ്രമീളശ്രീ, കെവി സത്യവതി ടീച്ചർ, കെ വല്ലി ടീച്ചർ എന്നിവരെ ആദരിക്കും.

കാഞ്ഞങ്ങാട് രാമചന്ദ്രൻ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, ഡോ. കൂമുള്ളി ശിവരാമൻ, ഫാദർ തോമസ് തൈത്തോട്ടം, ഇല്ലിക്കെട്ട് നമ്പൂതിരി, ഫാദർ സ്കറിയ കല്ലൂർ, ടിപിആർ നാഥ്, ഡോ. ഇപി ജ്യോതി, അഡ്വ. പികെ രവീന്ദ്രൻ, ആർട്ടിസ്റ്റ് ശശികല,രാമദാസ് കതിരൂർ, കവിത കലാഗൃഹം, ഐസി മേരി, സൗമി മട്ടന്നൂർ ആർഎൽവി ധനരേഖ, സംഗീത എവി തുടങ്ങി കലാ-സാഹിത്യ- സാമൂഹിക രംഗത്തെ പ്രമുഖർ അനുസ്മരണ പ്രസംഗം നടത്തും. അക്ഷരഗുരു കവിയൂരിൻ്റെ കവിതകൾ ആലപിച്ച് അദ്ദഹത്തിന് കാവ്യാർച്ചന നടത്തും.

സൗമി മട്ടന്നൂർ, സെക്രട്ടറി,

ഉത്തര കേരള കവിത സാഹിത്യ വേദി, കണ്ണൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com