Wednesday, October 21, 2026
Homeകേരളംഇന്ന് മുതൽ മിൽമ തിരുവനന്തപുരം മേഖലയിൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം

ഇന്ന് മുതൽ മിൽമ തിരുവനന്തപുരം മേഖലയിൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളായ ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയുണ്ട്.

രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലർച്ചെയുമായി വിതരണം ചെയ്ത പാൽ കടകളിൽ കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ