Sunday, May 24, 2026
Homeഇന്ത്യതമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽപ്പെട്ടു

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽപ്പെട്ടു

തമിഴ് സൂപ്പർ താരം അജിത്ത്കുമാർ കാർ റേസിങ്ങിനിടെ ബെൽജിയത്തിലെ പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം ആണ്‌  സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു.

കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. അജിത് ആരോഗ്യവാൻ ആണെന്നും ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കും എന്നും താരത്തിന്റെ ടീം അറിയിച്ചു. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ച് അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ് .ചിത്രം തമിഴ്‍നാട്ടില്‍ മാത്രമായി 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി 200 കോടിയിലധികം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആദിക് രവിചന്ദറാണ് സംവിധാനം നിര്‍വഹിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി ഒരാഴ്‍ചയില്‍ 3.63 കോടി രൂപയാണ് നേടിയിരിക്കുന്നത്.

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

അജിത്ത് കുമാര്‍ നായകനായി മുമ്പ് വന്നത് വിടാമുയര്‍ച്ചിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com