Sunday, October 4, 2026
Homeകേരളംമൂന്നു ലക്ഷം രൂപയുടെ ഷൂ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മൂന്നു ലക്ഷം രൂപയുടെ ഷൂ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ധരിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഷൂവാണെന്ന് പ്രധാനമായും സിപിഎം സൈബര്‍ ഹാൻഡിലുകളാണ് പ്രചരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം.

‘താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഉപയോഗിച്ച ഷൂ കാരണം കാലുമുഴുവൻ പൊള്ളിയിരുന്നു. പിന്നീട് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം’- സതീശൻ പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ‌ മീഡിയയിലെ പ്രചാരണം.‍ ‘ക്ലൗഡ്ടിൽറ്റി’ന്റെ വിലയേറിയ ഷൂസാണ് സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ കണ്ടെത്തല്‍. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചത്. എന്നാൽ ഷൂസിന്റെ യഥാർ‌ത്ഥ വില പുറത്തുവന്നിരുന്നു.

‍ഡൽഹിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്റെ ഷൂസിന്‍റെ വില സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ