Wednesday, November 4, 2026
Homeകേരളംകർഷകർക്കായി പന്നിവേട്ട തുടർന്ന് ഗ്രാമപഞ്ചായത്ത്

കർഷകർക്കായി പന്നിവേട്ട തുടർന്ന് ഗ്രാമപഞ്ചായത്ത്

ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ സിനിൽ വി മാത്യു, ജോൺ ജോസഫ് എന്നിവരാണ് പന്നിയെ വെടിവെച്ചത്.

ബാബു ആദിത്യ ഭവനം നൽകിയ പരാതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നൽകിയ ഉത്തരവിലാണ് പന്നിയെ വെടിവെച്ചത്. കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിൽ മൂന്നു കാട്ടുപന്നികളെ ഉന്മൂലനം ചെയ്തു.

കർഷകർ ലഭ്യമാക്കുന്ന പരാതിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുവാൻ ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഇതിനായി ഏഴ് ഷൂട്ടർമാരെ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ