Thursday, November 5, 2026
Homeകേരളംഹരിതകർമസേന ചില്ലും വീടുകളിൽച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്.

ഹരിതകർമസേന ചില്ലും വീടുകളിൽച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്.

തിരുവനന്തപുരം: ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ട‌റാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.

ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്.

ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു‌ ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നൽകുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.

പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രം വീടുകളിൽ നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കാർക്കു കൊടുത്താൽ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ