Tuesday, October 6, 2026
Homeകായികംസിഎസ്‌കെയെ തകര്‍ത്ത് ആര്‍സിബി ഒന്നാം സ്ഥാനത്ത്.

സിഎസ്‌കെയെ തകര്‍ത്ത് ആര്‍സിബി ഒന്നാം സ്ഥാനത്ത്.

ഐപിഎല്‍ 2025ല്‍ ഓള്‍റൗണ്ട് മികവിലൂടെ ബദ്ധ വൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്നേറ്റം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ ഹോം ടീമിനെ 50 റണ്‍സിനാണ് ആര്‍സിബി കീഴടക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തിലൂടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ സിഎസ്‌കെയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ആര്‍സിബിക്ക് നാല് പോയിന്റായി. ആദ്യ മാച്ചില്‍ ശക്തരായ മുംബൈ ഇന്ത്യസിനെ തോല്‍പ്പിച്ച സിഎസ്‌കെയ്ക്ക് രണ്ട് പോയിന്റാണുള്ളത്

120 പന്തില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച സിഎസ്‌കെയ്ക്ക് രാഹുല്‍ ത്രിപാദി (5), റുതുരാജ് ഗെയ്ക്‌വാദ് (0), ദീപക് ഹൂഡ (4), സാം കറന്‍ (8) എന്നിവരെ അതിവേഗം നഷ്ടമായി. ഓസ്‌ട്രേലിയന്‍ പേസര്‍ ആദ്യ രണ്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടിയതോടെ 8.5 ഓവറില്‍ നാലിന് 52 എന്ന നിലയില്‍ സിഎസ്‌കെ പതറി.

ഓപണര്‍ രച്ചിന്‍ രവീന്ദ്ര ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ഇന്നിങ്‌സ് റണ്‍റേറ്റ് താഴ്ന്ന നിലയിലായിരുന്നു. ശിവം ദുബെ രവീന്ദ്രയ്‌ക്കൊപ്പം നിന്ന് കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 31 പന്തില്‍ 41 റണ്‍സെടുത്ത് നില്‍ക്കെവ രവീന്ദ്രയെയും 15 പന്തില്‍ 19 റണ്‍സെടുത്ത ശിവം ദുബെയെയും യാഷ് ദയാല്‍ വീഴ്ത്തി ആര്‍സിബിയുടെ ആധിപത്യം ഉറപ്പിച്ചു.

ആര്‍ അശ്വിന്‍ (11) കൂടി പുറത്തായതോടെ ഒമ്പതാമനായി എംഎസ് ധോണിയെത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 16 പന്തില്‍ 30 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ (19 പന്തില്‍ 25) ആണ് അവസാനം പുറത്തായത്. ആര്‍സിബിക്ക് വേണ്ടി ഹേസില്‍വുഡ് നാല് ഓറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അര്‍ധ സെഞ്ചുറി (32 പന്തില്‍ 51) നേടി. ഓപണര്‍ ഫിസിപ് സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി 30 പന്തില്‍ 31 നേടി. 14 പന്തില്‍ 27 റണ്‍സ് വാരിക്കൂട്ടി ദേവ്ദത്ത് പടിക്കലും 8 പന്തില്‍ 22 റണ്‍സോടെ ടിം ഡോവിഡും റണ്‍റേറ്റ് ഉയര്‍ത്തി. ജിതേഷ് ശര്‍മ (12), ലിയാം ലിവിങ്‌സ്റ്റണ്‍ (10) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ