Thursday, October 1, 2026
Homeകേരളംമോഹൻലാൽ നടത്തിയ ഉഷ:പൂജയുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു.

മോഹൻലാൽ നടത്തിയ ഉഷ:പൂജയുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു.

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ ഉഷ:പൂജയുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു. ഈ വിവരങ്ങൾ ചോർത്തിയത് ദേവസ്വം ബോർഡിലെ ചില ജീവനക്കാരാണെന്നാണ് സൂചന.

മോഹൻലാൽ ശബരിമലയിൽ എത്തിയപ്പോഴാണ് രഹസ്യമായി മമ്മൂട്ടിയുടെ പേരിലുള്ള ഉഷ:പൂജ നടത്തിയത്. മമ്മൂട്ടിയുടെ പേരും നാളും രേഖപ്പെടുത്തിയ പൂജയുടെ രസീത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജാണ് ഇക്കാര്യം അറിയിച്ചത്. ഈ സംഭവത്തിൽ മോഹൻലാൽ അതീവ ദുഃഖിതനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ