ഹരിപ്പാട് വീണ്ടും എം ഡി എം എ യുമായി യുവാവ് പിടിയിൽ. ഹരിപ്പാട് ചിങ്ങോലി സുധീഷ് ഭവനിൽ സുധീഷിനെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്ന്
7.7 gm MDMA യുമായിപിടികുടി. ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് പ്രതി പിടിയിലായത്.
നർക്കോട്ടിക് സെൽ DySP B പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം DySP ബാബുക്കുട്ടന്റെ നേതൃത്വത്തിൽ CI മുഹമ്മദ് ഷാഫി , SI ഷൈജ ,ഉദയൻ, ASI രാജേഷ് ചന്ദ്രൻ, SCPO സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.



