സച്ചിൻ ടെണ്ടുൽക്കറിന്റെ സ്ഥാനം തെറിപ്പിച്ച് രോഹിത്. ഏകദിന ക്രിക്കറ്റിലെ ഇന്നിങ്സ് കണക്കിൽ അതിവേഗം 11000 റൺസ് തികയ്ക്കുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാമ്പ്യൻസ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരായ ആദ്യ കളിയിലാണ് ഇന്ത്യൻ നായകന്റെ നേട്ടം.
ODI കരിയറിലെ 261ാം ഇന്നിങ്സിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
222 ഇന്നിങ്സിൽ 11K റൺസടിച്ച കോലിയാണ് പട്ടികയിൽ ഒന്നാമത്. 276 ഇന്നിങ്സിൽ നേട്ടത്തിലേക്ക് എത്തിയ സച്ചിനാണ് രോഹിത്തിന് പിന്നിൽ.



