Sunday, May 31, 2026
Homeകേരളംഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചുa

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചുa

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം .

കേരള വൈദ്യുത മന്ത്രിയ്ക്കും അഭിമാന നിമിഷം സമ്മാനിച്ച ഈ പോസ്റ്റിനു രാജകീയ തിളക്കം .ഭൂമിയിലേക്ക് വെളിച്ചം കിട്ടിയില്ല എങ്കിലും പോകുന്ന വിമാനത്തിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനും സര്‍വ്വോപരി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച പേടകങ്ങള്‍ക്കും അങ്ങ് അകലെ ഉള്ള ഗ്രഹങ്ങള്‍ക്കും വരെ വെളിച്ചം നല്‍കുവാന്‍ കാണിച്ച മനസ്സിന് നന്ദി .

കഴിഞ്ഞ ദിവസം ആണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്ത സ്ഥലത്ത് നിന്നും ഈ ചിത്രം ലഭിച്ചത് .അത്യപൂര്‍വ്വമായ ഈ ചിത്രം നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പല വിധ അഭിപ്രായങ്ങള്‍ക്കും കാരണ ഭൂതന്‍ ആണ് . ഇത്രയും വലിയ നേട്ടം കൈവരിച്ച ബന്ധപെട്ട കെ എസ് ഇ ബി സെക്ഷന്‍ ജീവനക്കാര്‍ക്ക് നാട്ടുകാരുടെ “വക “നല്ല നമസ്കാരം .

നിലവില്‍ ഭൂമിയിലേക്ക് തന്നെ വെളിച്ചം കിട്ടുന്ന തരത്തില്‍ തിരിച്ചു വെച്ചു എങ്കില്‍ അതിനും അഭിനന്ദനങ്ങള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com