Sunday, May 31, 2026
Homeകേരളംസംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു

തിരുവനന്തപുരം :- സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 68 ലക്ഷം പേരുടെ കൈകളിലേക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം പെന്‍ഷന്റെ രണ്ടു ഗഡുക്കള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വിതരണം ചെയ്യുന്നത്.

68 ലക്ഷം പേര്‍ക്കാണ് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നത്. സഹകരണ ബാങ്ക് മുഖേനെ 36 ലക്ഷം പേരുടെ വീടുകളില്‍ എത്തി പെന്‍ഷന്‍ നല്‍കും. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുന്നത്.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഇന്നുമുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങിയത്. പിണറായി സര്‍ക്കാര്‍ സാധാരണക്കാടൊപ്പമെന്ന് തെളിയിക്കുന്നതാണ് പെന്‍ഷന്‍ വിതരണം. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1604 കോടി രൂപയാണ് ചിലവിടുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. പെന്‍ഷന്‍ വിതരണത്തിന്റെ 98% വും സംസ്ഥാനമാണ് നല്‍കുന്നത്. 2023 മുതല്‍ 419 കോടി രൂപ പെന്‍ഷന്‍ വിഹിതത്തില്‍ കേന്ദ്രം നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വാക്കാണ് പാലിക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com