Saturday, October 3, 2026
Homeകേരളംകവി മാധവൻ പുറച്ചേരിക്ക് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം ലഭിച്ചു

കവി മാധവൻ പുറച്ചേരിക്ക് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം ലഭിച്ചു

കണ്ണൂര്‍: വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ  സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

ഫിബ്രുവരി 15ന്‌ വൈകുന്നേരം 6.30 ന് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ ‘റീഡേഴ്സ് ഫോറ’ ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പ്രശസ്ത കവി വീരാൻകുട്ടി  ജേതാവിനു സമർപ്പിക്കും.

വീരാൻകുട്ടി ചെയർമാനും ഡോ. എ.സി. ശ്രീഹരി, ഡോ. നിഷി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് 2024 ലെ പുരസ്കാരത്തിനർഹമായ കവിതാ സമാഹാരം കണ്ടെത്തിയത്.  ആദ്യത്തെ പുരസ്കാരം നോവലിനും ( ദൈവം എന്ന ദുരന്ത നായകൻ/പി പി പ്രകാശൻ ) രണ്ടാമത്തേത് കഥാസമാഹാരത്തിനു ( കൈപ്പാട്/ വി സുരേഷ് കുമാർ)മാണ് നല്കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ