Wednesday, September 23, 2026
Homeകേരളംഅതിതീവ്ര മഴ മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക ജാഗ്രത.

അതിതീവ്ര മഴ മുന്നറിയിപ്പ്; ശബരിമലയില്‍ പ്രത്യേക ജാഗ്രത.

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദേശം നൽകി.പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടുമാണ്. ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

കലക്ടർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ ശബരിമലയിൽ അതിതീവ്ര മഴയില്ല. ഇന്ന് രാത്രിയും നാളെയും അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ശബരിമലയിലെ മഴ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

മലയോര മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. അനാവശ്യ യാത്ര ഇന്ന് രാത്രി ഒഴിവാക്കണം. മന്നാര്‍ കടലിടുക്കിന്റെ മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലെ മഴയ്ക്കു കാരണം. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തെക്കന്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങി ശക്തി കുറയും. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ