Thursday, November 21, 2024
Homeപാചകംഅവിൽ കൊഴുക്കട്ട ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

അവിൽ കൊഴുക്കട്ട ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

അരിപ്പൊടി കൊണ്ടും അരി കുതിർത്ത് തരുതരുപ്പായി അരച്ചും കൊഴുക്കട്ട ഉണ്ടാക്കുന്നതു പോലെ അവിൽ കൊണ്ട് ഉണ്ടാക്കാം. നല്ല രുചിയാണ് ഉണ്ടാക്കാൻ എളുപ്പവുമാണ്.

🌺അവിൽ കൊഴുക്കട്ട

🍁ആവശ്യമുള്ള സാധങ്ങൾ

🌺അവിൽ-400 ഗ്രാം
🌺വെളിച്ചെണ്ണ-5 ടേബിൾ സ്പൂൺ
🌺കടുക്-1 ടീസ്പൂൺ
🌺ഉഴുന്നുപരിപ്പ്-1ടീസ്പൂൺ
🌺കടലപ്പരിപ്പ്-1ടീസ്പൂൺ
🌺പച്ചമുളക്-4-5 എണ്ണം
🌺കറിവേപ്പില-1 തണ്ട്
🌺ഉപ്പ്-പാകത്തിന്
🌺നാളികേരം ചിരകിയത്-1കപ്പ്

🍁പാകം ചെയ്യുന്ന രീതി

🌺കഴുകി വൃത്തിയാക്കിയ അവിൽ കുറച്ചു നേരം കുതിർത്ത് വെള്ളം വാലാൻ വയ്ക്കുക.

🌺എണ്ണ ചൂടാക്കി കടുകു ചേർത്ത് പൊട്ടിയതിനു ശേഷം പരിപ്പുകൾ ചേർത്ത് മൂപ്പിക്കുക. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില ഇവ ചേർത്തിളക്കി ഒന്ന് വഴറ്റിയ ഉടൻ കുതിർത്ത അവിലും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായി വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് ഒന്നുകൂടെ ഇളക്കി യോജിപ്പിക്കുക. കൊഴുക്കട്ട ഷേപ്പിൽ ഉരുട്ടിയെടുത്ത് സ്റ്റീമറിൽ അഞ്ചു മിനിറ്റു വച്ച് പാകം ചെയ്യുക. അവിൽ കൊഴുക്കട്ട റെഡി.

🌺തേങ്ങാ ചട്നിയ്ക്കൊപ്പം സെർവ് ചെയ്യാം .

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments