Monday, November 25, 2024
Homeകേരളംതൃശൂരിലെ രണ്ട് ക്ഷേത്രങ്ങളിൽ ഒരു ദിവസം മോഷണം നടത്തിയ പ്രതി പിടിയിൽ

തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളിൽ ഒരു ദിവസം മോഷണം നടത്തിയ പ്രതി പിടിയിൽ

തൃശൂർ: ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് പ്രതി കവർച്ച നടത്തിയത്. ചാവക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പേരടം സ്വദേശി മനാഫിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങളിലെ പൂട്ട് കുത്തി തുറന്നാണ് പ്രതി സ്വർണവും പണവും വി​ഗ്രഹവും മോഷ്ടിച്ചത്. പ്രതിയുടെ പേരിൽ സമാനമായ കേസുകളിൽ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments