Thursday, October 22, 2026
Homeഅമേരിക്കഎന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്

എന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്

ജയപ്രകാശ് നായർ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും കുടുംബ സംഗമം 2024 ഒക്ടോബർ 12 ശനിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക.

ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വാര്‍ത്ത: ജയപ്രകാശ് നായർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ