Tuesday, September 1, 2026
Homeഅമേരിക്കമലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു

മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു

ജോസഫ് ജോൺ കാൽഗറി

കാൽഗറി: മലയാളീ കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി (എം.സി.എ.സി), കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു.

നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് സെപ്റ്റെംബർ 21 നു എംസിഎസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നത് . ആയിരത്തോളം പേർക്കുള്ള സദ്യയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം . നൂറിലധികം വോളന്റീയേഴ്സിന്റെ കഠിനപ്രയത്നമാണ് ഈ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർത്തത്.

എം.സി.എ.സി പ്രസിഡണ്ട് ശ്രീ മുഹമ്മദ് റഫീഖ് , എം.സി.എ.സി യുടെ ഇത്തവണത്തെ പ്ലാറ്റിനം സ്പോൺസർ ശ്രീ ജിജോ വര്ഗീസ് , മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് സമാരംഭം കുറിച്ചു . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ മാവേലിക്കൊപ്പം ചുവടുവെച്ച പുലിക്കുട്ടികൾ കാണികളെ ഹരം കൊള്ളിച്ചു . തുടർന്ന് കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ നൃത്താവിഷ്‌കാരണം , കൈകൊട്ടിക്കളി മറ്റു നൃത്തനൃത്യങ്ങൾ മുതലായവ അരങ്ങത്തെത്തി.

കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ പരേഡും മറ്റു വിവിധയിനം കലാപരിപാടികളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി . സ്ത്രീകളുടെ വാശിയേറിയ വടംവലിയോടെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി.

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ