Wednesday, September 2, 2026
Homeകേരളംസംസ്ഥാനത്തു ഇന്നു സ്വർണ വിലയിൽ നേരിയ കുറവ്: പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ്...

സംസ്ഥാനത്തു ഇന്നു സ്വർണ വിലയിൽ നേരിയ കുറവ്: പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്

ആഭരണ പ്രേമികൾക്ക് ആശങ്ക ഉണ്ടാക്കികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണ വിലയ്ക്ക് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും നേരിയ ഇടിവാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക് .

ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലെത്തി. സ്വർണത്തിന് കഴിഞ്ഞ മൂന്ന് ദിവസത്തിലാണ് ഇത്രയധികം രൂപയുടെ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടായത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിച്ചിരുന്നു

സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയർന്ന് കൊണ്ടിരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 12 രൂപ കുറഞ്ഞ് 5,605 രൂപയിലെത്തി .രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ