Monday, November 25, 2024
Homeകേരളംഅച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത്
37 -ാമത്കേരള പൊലീസ് അസ്സോസിയേഷന്റെ
സംസ്ഥാന സമ്മേളനത്തിൻ്റെ
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സേനയിൽ ഉള്ളവർ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കരുത് .കേരള പോലീസിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി.

രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു.
കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന് ആരെയും ഭയപ്പെടേണ്ടതില്ല
പോലീസിൽ കുഴപ്പക്കാർ ചെറിയൊരു വിഭാഗം മാത്രം മാറ്റങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുന്നത് ഒരു വിഭാഗം മാത്രം അവർ സേനയ്ക്ക് നാണക്കേട് . അത്തരക്കാരെ ആവശ്യമില്ല. കുഴപ്പക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നടപടി ഇനിയും തുടരും.

പോലീസിനെ കൂടുതൽ ജനകീയവൽക്കരിക്കയാണ് സർക്കാരിന്റെ നയം.
സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ ഉള്ളവർക്ക് പോലും നീതി ലഭ്യമാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.
സോഷ്യൽ പോലീസിങ്‌ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ആണ് തീരുമാനമെന്നും മുഖ്യമന്ത്രി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments