Wednesday, September 23, 2026
Homeകേരളംആറന്മുള ഉത്രട്ടാതി ജലമേള ആചാരപരമായി നടത്തി: സെപ്റ്റംബർ18 ന് മത്സര വള്ളംകളി

ആറന്മുള ഉത്രട്ടാതി ജലമേള ആചാരപരമായി നടത്തി: സെപ്റ്റംബർ18 ന് മത്സര വള്ളംകളി

ആറന്മുള ഉത്രട്ടാതി ജലമേള ആചാരപരമായി നടത്തി. ഇക്കൊല്ലം രണ്ട് ജലമേളകളാണ് ആറന്മുളയിൽ നടത്തുന്നത്. ചിങ്ങ മാസത്തിലെ ഉത്രട്ടാതിയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും ഇന്നായതിനാലാണ് ആചാരത്തിന്റെ ഭാഗമായി ജല ഘോഷയാത്ര ഇന്ന് സംഘടിപ്പിച്ചത്. എ, ബി വാച്ചുകളിലായി 26 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു.

മത്സര വള്ളംകളി ഉൾപ്പെടെ വിപുലമായ ചടങ്ങുകളോടു കൂടിയുള്ള ജലമേള സെപ്റ്റ്ബർ 18 നാണ്. മത്സര വള്ളംകളി ഇത്തവണ കന്നി മാസത്തിൽ ആയതിനാലാണ് പ്രത്യേക ജലമേള ഇന്ന് നടത്തിയത്. ചിങ്ങമാസത്തിലെ ഉതൃട്ടാതി ദിനത്തിലാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. ഈ ചടങ്ങുകൾ മുടങ്ങാതിരിക്കാൻ ആണ് ഇന്ന് പള്ളിയോടങ്ങൾ ഇറങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ