Friday, March 13, 2026
Homeകേരളംമഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ സൗബിൻ ഷാഹിർ മൊഴി നൽകി

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ സൗബിൻ ഷാഹിർ മൊഴി നൽകി

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.

എന്നാൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനെന്നും നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ നൽകിയതായും നിർമ്മാതാക്കൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com