Sunday, September 20, 2026
Homeഅമേരിക്കസംഗീതജ്ഞൻ കെ ജി ജയൻ വിട വാങ്ങി.

സംഗീതജ്ഞൻ കെ ജി ജയൻ വിട വാങ്ങി.

തിരുവനന്തപുരം : പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. കുറച്ചുനാളുകളായി വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തി ഗാനങ്ങളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയായിരുന്നു അദ്ദേഹം സംഗീത രംഗത്ത് ശ്രദ്ധ നേടിയത്. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെ സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയന്റെ പിതാവാണ് കെജി ജയൻ.

കർണാടക സംഗീതത്തിൽ മികവ് തെളിയിച്ചതിന് ശേഷമാണ് കെ.ജി ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത നീലകളേബര, ശ്രീകോവിൽ നട തുറന്നു, വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷകാ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്.

ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ