ന്യൂഡൽഹി; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരായ ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി ഞായറാഴ്ച രാംലീലയിൽ നടക്കും. എഎപി സംഘടിപ്പിക്കുന്ന റാലിയിൽ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി സ്ഥാപകനേതാവ് ശരദ് പവാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.ഇന്ത്യ കൂട്ടായ്മയുടെ ശക്തിപ്രകടനമായി റാലി മാറും.