Saturday, November 23, 2024
Homeഅമേരിക്കകാർ ഇൻഷുറൻസ് നിരക്ക് ഉയർന്നതായി റിപ്പോർട്ട്

കാർ ഇൻഷുറൻസ് നിരക്ക് ഉയർന്നതായി റിപ്പോർട്ട്

ആജു വാരിക്കാട് '

കാർ ഇൻഷുറൻസ് നിരക്കുകൾ കഴിഞ്ഞ വർഷം ഏകദേശം 21% വർദ്ധിച്ചു, ഇത് 1976 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണ് അടയാളപ്പെടുത്തുന്നത്. ഇത് സാധാരണക്കാരായ അമേരിക്കക്കാർക്ക് അവരുടെ വരുമാനവും സാമ്പത്തികവും കൈകാര്യം ചെയ്യുന്നത് കഠിനമാക്കി.

നിരവധി കാരണങ്ങളാണ് കാർ ഇൻഷുറൻസ് നിരക്കുകൾക്ക് ഈ വർദ്ധനവ് വന്നതിന് കാരണമായി പറയപ്പെടുന്നത്. ഒന്നാമതായി, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൂടുതൽ ചിലവേറി. അറ്റകുറ്റപ്പണി ചെലവ് വർഷം തോറും 6.7% വർദ്ധിക്കുന്നതായി ആണ് നാഷണൽ ഡേറ്റാ പറയുന്നത്. കാർ പാർട്‌സുകളുടെ ഉയർന്ന വിലയും മെക്കാനിക്കുകൾക്ക് വലിയ ശമ്പളവും ഇവിടെ വലിയ ഘടകങ്ങളാണ്.

രണ്ടാമതായി, മുൻ വർഷങ്ങളേക്കാൾ കൂടുതൽ വാഹനാപകടങ്ങൾ ഇപ്പോൾ നടക്കുന്നു. മാത്രമല്ല അപകടങ്ങളുടെ തീവ്രതയും മുൻപത്തേക്കാൾ വർദ്ധിച്ചുവരുന്നു. ഇത് 2021 ലെ ക്കാൾ 2022 ൽ 7,000 ട്രാഫിക് മരണങ്ങൾ അധികമായി റിപ്പോർട്ട് ചെയ്തു. 2022ലെ ട്രാഫിക് മരണങ്ങൾ 42,795 ആയി വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഷുറൻസ് കമ്പനികൾക്ക് ഈ കാരണങ്ങൾ കൊണ്ട് തന്നെ ഉയർന്ന നഷ്ടമാണ് സംഭവിക്കുന്നത്. മുൻവർഷത്തെ 24 ശതമാനത്തിൽ നിന്ന് 2022 ൽ 27% ആക്സിഡൻറ് ക്ലെയിമുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇൻഷുറൻസ് കമ്പനികൾക്ക് അധിക നഷ്ടം ആണ് സംഭവിക്കുന്നത്. അമിതവേഗത, ഡ്രൈവിങ്ങിനിടെ മെസേജ് അയയ്ക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ ളും ഒരു പരിധിവരെ ഇത്തരം ഇൻഷുറൻസ് കമ്പനികളുടെ നിരക്ക് വർദ്ധനയ്ക്ക് കാരണമായി പറയപ്പെടുന്നു.

എല്ലാ സംസ്ഥാനങ്ങളും ഈ നിരക്ക് വർദ്ധനവ് ഒരുപോലെ അനുഭവിക്കുന്നില്ല. ഉദാഹരണത്തിന്, നെവാഡയിൽ, കാർ ഇൻഷുറൻസ് നിരക്കുകൾ 38% ആണ് വർദ്ധിപ്പിച്ചത്. ഒറ്റ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുമ്പോൾ ഇത് ഏറ്റവും വലിയ വർദ്ധനവാണ്. (ഡാറ്റയുടെ അഭാവം മൂലം വ്യോമിംഗ് ഒഴികെ).
നോർത്ത് കരോലിനയാണ് ഏറ്റവും ചെറിയ വർദ്ധനവ്, വെറും 5.5% മാത്രം.

2024-ലും 2025-ലും 4.5% നിരക്ക് വർദ്ധിപ്പിക്കാൻ ഇൻഷുറൻസ് സംവിധാനങ്ങൾ ക്രമീകരണം ചെയ്തു വരുന്നു അതുകൊണ്ടുതന്നെ ഈ വർഷവും ചില സംസ്ഥാനങ്ങളിലെ ഡ്രൈവർമാർക്കെങ്കിലും ഇൻഷുറൻസ് ചെലവ് വർദ്ധിക്കുമെന്നാാണ് വിദഗ്ധർ പ്രവചിക്കുന്നത്.

ആജു വാരിക്കാട് ‘

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments