Saturday, November 23, 2024
Homeഅമേരിക്കആറ്റുകാലമ്മ (കവിത) ✍ ഗീതാദേവി.എം

ആറ്റുകാലമ്മ (കവിത) ✍ ഗീതാദേവി.എം

ആറ്റുകാലമ്മതൻ കാല്ക്കലെത്തീടുവാ-
നാറ്റുനോറ്റേവരും കാത്തിരിക്കുന്നിതാ
തെറ്റുകുറ്റങ്ങളാൽ നീറുമെൻഹൃത്തിനും
ചെറ്റൊരാശ്വാസമായീടുമാ ദർശനം.

അന്നപൂർണ്ണേശ്വരീ! ശ്രീമഹാലക്ഷ്മിയും
കണ്ണകീദേവിയും ഭദ്രയാംകാളിയും
ഒത്തുചേർന്നുള്ളതാമാദിയോഗീശ്വരീ
കാത്തുകൊള്ളേണമേ! തമ്പുരാട്ടീ! ശിവേ!

മങ്കമാരേകഭാവത്തൊടെത്തീടുമേ
പൊങ്കലർപ്പിക്കുവാനമ്പലംചുറ്റിലും
മൺകലംതന്നിലായന്നമായ്മാറിയെൻ
സങ്കടം നേദ്യമായ് തന്നിടാം ഞാനുമേ!

പഞ്ചഭൂതങ്ങളും സംഗമിക്കുന്നൊരീ
പഞ്ജരംതന്നെ പൊങ്കാലയാക്കീടുമേ
സർവദുഃഖങ്ങളും പാദപങ്കേരുഹേ,
അർച്ചനാപുഷ്പമായ് വച്ചിടുന്നംബികേ!

(വൃത്തം സ്രഗ്വിണി )

ഗീതാദേവി.എം

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments