കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടം സൂചിപ്പിച്ച് മാധ്യമങ്ങള്ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിക്ക് ആളെക്കൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രയാസപ്പെടുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഒരു തരം പ്രത്യേക മനസ്ഥിതിയോടെ ഇത്തരം കാര്യങ്ങള്‍ കാണാന്‍ പാടില്ല. ഇതെല്ലാം എഴുതിയിട്ടുള്ള ഫലം എന്താണെന്ന് ഇന്നലെ കണ്ടില്ലേ. അതില്‍നിന്നെങ്കിലും കാര്യങ്ങള്‍ മനസിലാക്കണം. ജനങ്ങള്‍ കാര്യങ്ങള്‍ എടുക്കുന്നത് മാധ്യമങ്ങള്‍ ഉദ്ദ്യേശിക്കുന്ന രീതിയിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയായ വിവേചനബുദ്ധി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കാനെങ്കിലും മാധ്യമങ്ങള്‍ക്ക് കഴിയണ്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.