Logo Below Image
Tuesday, April 8, 2025
Logo Below Image
Homeകേരളംവാലന്‍റൈൻസ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാലന്‍റൈൻസ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാലന്‍റൈൻസ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആണ് ശ്രീജ തന്‍റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത് എന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ അരശുംമൂട് ജംഗ്ഷനില്‍ നിന്നും കുട്ടികളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട ശേഷം ശ്രീജ കാമുകനായ കോട്ടൂർ ആതിരാ ഭവനില്‍ വിഷ്ണു(34)വിനോടൊപ്പം പോകുകയായിരുന്നു.
ശ്രീജയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂള്‍ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

അപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച്‌ ശ്രീജ പോയ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച ശ്രീജയെയും കാമുകൻ വിഷ്ണുവിനെയും ജുവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയേയും റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ