തലയടിച്ചു വീണ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർഥിനി മരിച്ചു. വയനാട് ലക്കിടി ഓറിയന്റല്‍ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് വിദ്യാർഥിനിയായ കൊല്ലം കരുനാഗപ്പിള്ളി വടക്കേടത്ത് മണിക്കുട്ടന്റെയും ബിന്ദുവിന്റെയും മകള്‍ അഭിരാമി (21) ആണ് മരിച്ചത്.
കഴിഞ്ഞ 17നാണ് അപകടമുണ്ടായത്. ആദ്യം വയനാട്ടിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങി.സഹോദരി പരേതയായ ആതിര. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.