Friday, November 22, 2024
HomeKeralaആശുപത്രിയിലെ അണ്ടര്‍ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വീണു; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം*

ആശുപത്രിയിലെ അണ്ടര്‍ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വീണു; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം*

തിരൂര്‍: ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. പരിക്കേറ്റ ഇവര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവര്‍ക്കൊപ്പം മിനി ഓങ്കോളജി കെട്ടിടത്തിലെത്തി പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറയിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഉടനെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചു. ഇവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഇന്നലെ കോട്ടക്കലില്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments