Logo Below Image
Friday, June 20, 2025
Logo Below Image
HomeKeralaബി.ജെ.പി. പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി.

ബി.ജെ.പി. പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി.

ആലപ്പുഴ; കായംകുളത്ത് ബി.ജെ.പി. പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബി.ജെ.പി. കായംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. സജിയാണ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തത്.

സജിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ ഏകമകന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോണെടുക്കാത്തതിനാല്‍ മകന്‍ സമീപവാസികളെ വിളിച്ച് കാര്യംതിരക്കി. തുടര്‍ന്ന് സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ