Thursday, September 10, 2026
Homeകേരളംഭോപ്പാലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സൈനികൻ മി​ദ്ലാജിന് ജന്മനാട് കണ്ണീരോടെ വിടനൽകി

ഭോപ്പാലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സൈനികൻ മി​ദ്ലാജിന് ജന്മനാട് കണ്ണീരോടെ വിടനൽകി

മധ്യപ്രദേശ് ഭോപ്പാലിൽ സേവനത്തിനിടെ ഹൃദയാഘാതം മൂലം അന്തരിച്ച കാരശ്ശേരി കാരമൂല സ്വദേശി മിഥിലാജിന് ജന്മനാട് കണ്ണീരോടെ വിടനൽകി. പൂർണൻ ബഹുമതികളോടെയായിരുന്നു സൈനികൻ്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

മിഥിലാജിൻ്റെ ചേതനയറ്റ ശരീരം ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെല്ലിക്കാപറമ്പിൽ നിന്നും വിലാപയാത്രയായി സ്വന്തം വീട്ടിലെത്തിച്ചത്. തുടർന്ന് വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് കാരമൂല ആസാദ് യു പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനം പ്രമാണിച്ച് സ്കൂളിന് ഉച്ചവരെ അവധി നൽകിയിരുന്നു. പ്രിയപ്പെട്ട മിഥിലാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫൊറോനയിലെ ആളുകളാണ് സ്കൂളിലേക്ക് ഒഴുകിയെത്തിയത്.

മേജർ റിനൂബിൻ്റെ മിലിട്ടറി സംഘമാണ് ബഹുമതികൾക്കുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. രാവിലെ ഒമ്പതരയോടെ ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും പൂർത്തിയാക്കി. മൃതശരീരം കാരമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

കോഴിക്കോട് മുക്കം കാരമൂല സ്വദേശിയായ മലയാളി സൈനികൻ മിദ്‌ലാജിന്റെ മൃതദേഹം ഭോപ്പാലിൽ നിന്ന് വീട്ടിലെത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വഴിയിൽ നിരവധി നാട്ടുകാരും ജനപ്രതിനിധികളും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. ഹൃദയാഘാതത്തെ തുടർന്ന് മിദ്‌ലാജ് സൈനിക ക്യാമ്പിൽ മരിച്ചു. നാളെ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ