Thursday, September 10, 2026
Homeകേരളംമെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ...

മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്പോണ്‍സറിൽ നിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയുണ്ട്. നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടു. വീഴ്ച ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും എസ്ഐടി പറയുന്നു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണം. ബാഹ്യ സമ്മർദങ്ങൾ ഉണ്ടായോ എന്ന് അന്വേഷിക്കണം. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന കോടികളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്.

രണ്ട് ധനകാര്യ സ്ഥാപനങ്ങൾ കോടികൾ നൽകിയതിൽ സംശയങ്ങൾ ഉണ്ട്. ആർബിസി- ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകൾ ഉണ്ട്. സ്റ്റേഡിയം നവീകരണത്തിനായി ചെലവാക്കിയത് 8 കോടി രൂപയാണെന്നും സ്പോൺസർ അവകാശപ്പെട്ടത് 70 കോടി ചെലവാക്കിയെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ