കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം കണിക്കൊന്ന . മറ്റെല്ലാം ചേർത്ത് കണി ഒരുക്കിയാലും കൊന്നപ്പൂ ഇല്ലാതെ മലയാളികൾക്ക് വിഷുക്കണി പൂർത്തിയാകില്ല. എന്നാല്‍ മേടമാസത്തിലെ വിഷുവിന് മുന്നേ മറ്റൊരു മഞ്ഞ ചെടി പൂത്തുലഞ്ഞു . മറ്റാരും അല്ല .ഇതാണ് ക്യാറ്റ് ക്ലോ ചെടി . അധിനിവേശ സസ്യമാണ് ക്യാറ്റ് ക്ലോ.പൂച്ചയുടെ നഖം പോലുള്ള ചെറുമുള്ളുകള്‍ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ക്യാറ്റ് ക്ലോ എന്ന പേര് കൈവന്നത്.
അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നട്ടപ്പെട്ട അധിനിവേശ സസ്യമാണ് ക്യാറ്റ് ക്ലോ എന്നറിയപ്പെടുന്ന ഡോളിചന്ദ്ര അങ്ങ്വിസ് കാറ്റി (Dolichandra unguis-cati). കേരളത്തിലെ കാലാവസ്ഥയിൽ വളരെയധികം ആക്രമണസ്വഭാവത്തോടെ പടർന്നു പിടിക്കുന്ന ഒരു വള്ളിച്ചെടിയാണിത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു .
ഇവ വ്യാപകമായി പടര്‍ന്നാല്‍ നാട്ടിന്‍ പുറങ്ങളില്‍ കണ്ടു വരാറുള്ള ചെറിയ ചെടികളെയും സസ്യങ്ങളെയും നശിപ്പിക്കും . ഒരിക്കൽ മണ്ണില്‍ വേരൂന്നിയാല്‍ ഈ ചെടിയെ നശിപ്പിക്കുകയെന്നത് വളരെ ഏറെ പ്രയാസം ആണ് . ചെറിയ തണ്ടുകള്‍ വരെ വളരെയേറെ പെട്ടെന്ന് കിളിര്‍ക്കും . ഔഷധസസ്യങ്ങൾ തുടങ്ങിയവയ്ക്ക് സമീപ ഭാവിയില്‍ വളരെയെയ്രെ ഭീഷണിയാണ് ഈ സസ്യം .ഏറ്റവും വിനാശകരമായ അധിനിവേശ വള്ളികളിൽ ഒന്നായിട്ടാണ് ക്യാറ്റ് ക്ലോ എന്ന ചെടിയെ കണക്കാക്കുന്നത് .
ഇപ്പോള്‍ ഭംഗി നല്‍കി പൂക്കുന്നു എങ്കിലും വളരെയേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ സമീപ ഭാവിയില്‍ ഉണ്ടാകും . അലങ്കാരത്തിന് വേണ്ടി നട്ട് പിടിപ്പിച്ച ഈ സസ്യം വളരെ വേഗം വളര്‍ന്ന് മറ്റു ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു . മറ്റു ചെടികളില്‍ കൂടി ചുറ്റി പടരുന്നതിനാല്‍ അത്തരം ചെടികള്‍ സൂര്യ പ്രകാശം ലഭിക്കാതെ ഉണങ്ങി പോകും .മതിലുകളില്‍ പറ്റിപ്പിടിച്ചു വളരുന്നതിനാല്‍ ചെറിയ പായല്‍ പോലുള്ള സസ്യങ്ങള്‍ ഉണങ്ങി നശിക്കും . പായല്‍ തിന്നു ജീവിക്കുന്ന ചെറു ജീവികളുടെ നിലനില്‍പ്പിന് തന്നെ അപകടമാണ് ഈ സസ്യം .
പറിച്ചു മാറ്റിയാലും ചെറിയൊരു തണ്ട് മതി കിളിര്‍ത്തുവരാന്‍ . പൂന്തോട്ടം നട്ടുപിടിപ്പിക്കുമ്പോള്‍ അത് പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന നിലയില്‍ വേണം . ഇപ്പോള്‍ കാഴ്ചകള്‍ മനോഹരമാക്കുന്ന ഈ സസ്യംമൂലം ഭാവിയില്‍ മണ്ണിന്‍റെ ഘടന പോലും മാറും .നാട്ടിലെ ഔഷധസസ്യങ്ങൾ നശിക്കും . വലിയ മരങ്ങളില്‍ കയറുന്ന ഈ സസ്യം ആ മരത്തില്‍ ചുറ്റി പിടിച്ചു വളരുന്നതിനാല്‍ ആ മരവും ഉണങ്ങും . കൃഷി വകുപ്പിന് ഇക്കാര്യം എല്ലാം അറിയാം എങ്കിലും ചെറിയ അളവില്‍ അല്ലെ ഈ സസ്യം ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ എന്ന് പറയുന്നു . വലിയ അളവില്‍ എല്ലായിടവും ഈ സസ്യം വളര്‍ന്നാല്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ എന്ന് മാത്രം ആണ് മറുപടി .
വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പൂക്കുന്ന ഇവയ്ക്ക് ഇടതൂര്‍ന്ന കരിംപച്ച ഇലകളാണ് . ഇല കാണാത്ത രീതിയില്‍ പൂക്കള്‍ നിറയുന്ന ഈ മഞ്ഞപ്പൂക്കൾ കേരളത്തിലെമ്പാടും ഇപ്പോള്‍ കാണാന്‍ കഴിയും .മിക്കവരും മതിലിന് മുകളിലും വീടിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്കും പടര്‍ത്തി വിട്ടു .
മാര്‍ച്ച് മാസം തുടക്കത്തില്‍ തന്നെ പൂക്കള്‍ വിരിഞ്ഞു . ഇപ്പോള്‍ ഏറെ അലങ്കാരമായ ഈ സസ്യം മൂലം ഉള്ള പരിസ്ഥിതി വിഷയങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത് .



