Wednesday, September 9, 2026
Homeകേരളംമാസപ്പടി കേസിലെ നിർണായക തിരിച്ചടിയില്‍ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മാത്യു...

മാസപ്പടി കേസിലെ നിർണായക തിരിച്ചടിയില്‍ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മാത്യു കുഴല്‍നാടൻ.

കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണെന്ന തന്റെ മുൻ നിലപാട് ശരിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടിക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ലെന്നും മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി തെളിയുന്നതെന്നും കുഴല്‍നാടൻ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വിജിലൻസിന് ഇതിന് സാധിക്കുന്നില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതികള്‍ക്ക് കുടപിടിച്ചതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ പതനത്തിന് പ്രധാന കാരണമായതെന്നും മാത്യു കുഴല്‍നാടൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ