Wednesday, September 2, 2026
Homeകേരളംഎളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു.

എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു.

അരൂർ: എളുപ്പ വഴി കയറാൻ നോക്കിയ സ്വകാര്യ ബസ് കാനയിൽ വീണു.ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസാണ് റോഡരികിലെ കാനയിൽ വീണത്. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം.

കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ് എന്ന സ്വകാര്യ ബസാണ് കാനയിൽ വീണത്.
ഓഫീസിലും വിവിധ ജോലികൾക്കും എറണാകുളം ഭാഗത്തേക്ക് പോയി മടങ്ങുന്നവരായിക്കുന്നു യാത്രക്കാരിലേറെയും. പള്ളിയുടെ മുൻവശം റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു.

പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി മാറ്റിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ