Wednesday, September 2, 2026
Homeകേരളംമുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ.

മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അൻവർ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ എം.എൽ.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ പറഞ്ഞു.’പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്.

‘നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എൻ്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന പരാമർശം ഉണ്ടായി. അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്.എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എൻ്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്.

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പി.വി അൻവർ പറഞ്ഞു. നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ചാണ് അൻവർ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്.മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ ആരോപിച്ചു.ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറ‍ഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും.

അതിൽ യാതൊരു തർക്കവുമില്ല. എൻ്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല’, എന്നും അൻവർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ