Wednesday, May 20, 2026
Homeകേരളംബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പത്തനംതിട്ട:മാധ്യമങ്ങളിൽ നിരന്തരം ബിജെപിക്കെതിരെ കള്ളവാർത്തകളാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം പൊതുസമൂഹത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന സിപിഎം വാദം നാടകമാണെന്ന് കെ സുരേന്ദ്രൻ. പ്രത്യേക അന്വേഷണസംഘം പി പി ദിവ്യയെയും കളക്ടറെയെയും സംരക്ഷിച്ചു. നീതിപീഠം കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ. സിപിഎം ആദ്യഘട്ടം മുതൽ കൊലയാളികൾക്ക് ഒപ്പമായിരുന്നു.

സിബിഐ അന്വേഷണത്തിന് അനുകൂലമായി ഹൈക്കോടതി എത്തുമെന്നാണ് പ്രതീക്ഷ. ഇത്രകാലവും സിപിഎമ്മും സർക്കാരും നവീന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു വെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com