Wednesday, May 20, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ നേരിയ വർദ്ധനവ്: പവന് 200 രൂപ കൂടി 56,840 രൂപ ആയി

സംസ്ഥാനത്തു സ്വർണ വിലയിൽ നേരിയ വർദ്ധനവ്: പവന് 200 രൂപ കൂടി 56,840 രൂപ ആയി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .56,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ഗ്രാമിന് 25 രൂപ കൂടി 7105 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 രൂപ വരെ നൽകേണ്ടി വരും.നവംബർ മാസത്തിന്റെ ആരംഭത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. പിന്നീട് നവംബർ 14 -ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപയിലേക്കും സ്വർണവിലയെത്തി.

ഒക്ടോബറിൽ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാനായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് ഇടിവിന് ഇടവേള നൽകി നിരക്ക് വർധിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com