Tuesday, September 1, 2026
Homeഇന്ത്യഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു

ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനവും, ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന വിമാനങ്ങളുമാണ് തിരിച്ച് വിളിക്കുന്നത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിക്കുന്നത്.

ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ചിറക്കുന്നത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം.

യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് ഇറക്കാൻ തീരുമാനിക്കുന്നത്. മുംബൈയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് തിരിച്ചിറക്കുന്നത്.

ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. പുല‍‌ർച്ചെ 5.39 നാണ് എയ‍ർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം ഇടിച്ചിറങ്ങിയിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ അടക്കം 265 പേർ മരിച്ചതായാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ