Wednesday, September 2, 2026
Homeഇന്ത്യഭോപ്പാലിൽ കല്യാണ വീട്ടിൽ ചൂട് എണ്ണ നിറച്ചുവെച്ചിരുന്ന പാനിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

ഭോപ്പാലിൽ കല്യാണ വീട്ടിൽ ചൂട് എണ്ണ നിറച്ചുവെച്ചിരുന്ന പാനിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

ഭോപ്പാൽ:തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഭോപാലിലെ നിഷാത്പുര പ്രദേശത്തെ സാൻസ്കർ ഗാർഡനിലെ കല്യാണ വിട്ടിലായിരുന്നു ദാരുണ സംഭവമുണ്ടായത്. 50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർമാരുടെ പരിശ്രമം വിഫലമായി. ചൊവ്വാഴ്ച കുട്ടി മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

സാൻസ്കർ ഗാർഡനിലെ ഒരു വീട്ടിലെ കല്യാണ പരിപാടിയിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം പോയതാണ് കുട്ടി. കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ നിലത്ത്‌ വെച്ചിരുന്ന ചൂടുള്ള ഓയിൽ പാനിലിനടുത്ത് പോവുകയും അതിലേക്ക് വീഴുകയുമായിരുന്നു. കുട്ടി പാനിന്റെ അടുത്തേക്ക് പോകുന്നത് കണ്ട പിതാവ് കുട്ടിയെ മാറ്റാൻ ഓടിയെത്തിയെങ്കിലും, അതിനകം പാനിലേക്ക് കുട്ടി വീണിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ നിഷാത്പുര പൊലീസ് കേസ് എടുത്തു. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ രക്ഷിതാക്കൾ വിസമ്മതിച്ചു. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കേസിന് പോകാൻ താൽപര്യമില്ലെന്നും കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ