Saturday, November 28, 2026
Homeഇന്ത്യ' മോക്ഷ വോയേജ്': പുതിയ ആശയം, സ്വന്തം മരണാനന്തര ചടങ്ങുകൾക്കായി മുൻകൂട്ടി ബുക്കിങ് നടത്തുന്ന സ്റ്റാർട്ടപ്പ്

‘ മോക്ഷ വോയേജ്’: പുതിയ ആശയം, സ്വന്തം മരണാനന്തര ചടങ്ങുകൾക്കായി മുൻകൂട്ടി ബുക്കിങ് നടത്തുന്ന സ്റ്റാർട്ടപ്പ്

ദില്ലി: വിവാഹം, യാത്ര, വിരമിക്കൽ തുടങ്ങിയവെക്കായി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്നവരാണ് മിക്കവരും. എന്നാൽ സ്വന്തം മരണാനന്തര ചടങ്ങുകൾക്കായി മുൻകൂട്ടി ബുക്കിങ് നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ഇത്തരമൊരു സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ്.

മോക്ഷ വോയേജ് എന്ന സ്റ്റാർട്ടപ്പാണ് ഒരാൾക്ക് സ്വന്തം അന്ത്യകർമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതിനുള്ള പണം അടച്ച് ബുക്ക് ചെയ്യാനും അവസരമൊരുക്കുന്നത്. 6,000 രൂപ മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന പാക്കേജിന് 1.5 ലക്ഷം രൂപ വരെയാണ് ചെലവ്.

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ കുടുംബാംഗങ്ങൾ കടുത്ത ദുഃഖത്തിലായിരിക്കും. ആ സമയത്ത് മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം ക്രമീകരിക്കുക, പൂജാസാധനങ്ങൾ ഒരുക്കുക, പുരോഹിതരെ കണ്ടെത്തുക, മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ കുടുംബത്തിന് ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരും. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് സ്റ്റാർട്ടപ്പിന്റെ പ്രധാന ലക്ഷ്യം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ