Friday, November 20, 2026
Homeകേരളംപ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി; നാല് വയസ്സുകാരന് ദാരുണാന്ത്യം.

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി; നാല് വയസ്സുകാരന് ദാരുണാന്ത്യം.

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലെ ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് അപകടം. മാതാവ് നൂറിമയുടെ കൂടെയെത്തിയ കുട്ടി കമ്പനിക്കകത്ത് ഓടിക്കളിക്കുന്നതിനിടെ വെനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.

പിതാവ് നൂർ ജമാൽ ഷെയ്ഖ് ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഇദ്ദേഹവും മറ്റു തൊഴിലാളികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ തല ഉടലിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ